നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ് അഷ്യൂര്‍ഡ് ബൈബാക്ക് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്.
കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥതയും ഉപയോഗവും കൂടുതല്‍ എളുപ്പവും ആശങ്കകളില്ലാത്തതുമാക്കാന്‍ ആകര്‍ഷകമായ പുതിയ അഷ്യൂര്‍ഡ് ബൈബാക്ക് പദ്ധതി പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ.ഇലക്ട്രിക് വാഹന വ്യവസായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഒരു കമ്പനി അവതരിപ്പിക്കുന്നതെന്ന് ജെഎസ്ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്ര പറഞ്ഞു.നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ് അഷ്യൂര്‍ഡ് ബൈബാക്ക് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. ഇതോടെ ഇവി വാഹനങ്ങള്‍ക്ക് നിശ്ചിത കാലാവധിക്ക് ശേഷം ഉറപ്പുള്ള റീസെയില്‍ വാല്യൂ നല്‍കുന്ന രാജ്യത്തെ ആദ്യ കാര്‍ ബ്രാന്‍ഡായി എം.ജി മോട്ടോര്‍ മാറി.പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ച് മൂന്ന്, നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഉറപ്പുള്ള റീസെയില്‍ വാല്യൂ ലഭിക്കും. മൂന്നുവര്‍ഷത്തിനുശേഷം 60 ശതമാനം ബൈബാക്ക് മൂല്യം ഉറപ്പുനല്‍കുന്നതാണ് നിലവിലെ പദ്ധതി. മൂന്നുവര്‍ഷം വരെ പഴക്കമുള്ളതോ വര്‍ഷത്തില്‍ പരമാവധി 60,000 കിലോമീറ്റര്‍ വരെ ഉപയോഗിച്ചിട്ടുള്ളതോ ആയ വാഹനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും.
വാഹനത്തിന്റെ മൂല്യനഷ്ടത്തെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കാനും, പുതിയ ഇ.വി മോഡലിലേക്ക് എളുപ്പത്തില്‍ മാറാനും പദ്ധതി സഹായിക്കുമെന്നും അനുരാഗ് മെഹ്രോത്ര പറഞ്ഞു. തെരഞ്ഞെടുത്ത കാലാവധിയുടെ അവസാനം ഉപഭോക്താക്കള്‍ക്ക് വാഹനം തുടര്‍ന്ന് ഉപയോഗിക്കാനോ തിരിച്ചു നല്‍കാനോ പുതിയ ഇലക്ട്രിക് വാഹനവുമായി എക്‌സ്‌ചേഞ്ച് ചെയ്യാനോ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

