അഭിനവ് പി സുധീഷ്, രാഹുല്‍ എസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പതിനെട്ടാമത് എസ്എംഎ അബാക്കസ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീഹരി ജെ. നായര്‍ ദേശീയ ചാമ്പ്യനായി. അഭിനവ് പി സുധീഷ്, രാഹുല്‍ എസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആലുവ ദേശം സ്വദേശിയും ടിവിഎസ് കമ്പനി റീജിയണല്‍ ഓപ്പറേഷന്‍സ് മേധാവിയുമായ മുണ്ടനാട്ട് ജയരാജ് രാജന്റെയും ഇന്ദിരാഗാന്ധി കോളേജിലെ ലൈബ്രറേറിയനുമായ സൗമ്യയുടെയും മകനാണ് ശ്രീഹരി. ആലുവ ജ്യോതി നവാസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സോഫ്റ്റ്വെയര് എന്ഞ്ചിനീയര് ഇടപ്പള്ളി സ്വദേശി സുധീഷും അഭിലാഷയുമാണ് രണ്ടാം സ്ഥാനക്കാരനായ എളമക്കര ഭവന്‍സിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവിന്റെ മാതാപിതാക്കള്‍. മൂന്നാം സ്ഥാനം നേടിയ രാഹുല്‍ വൈക്കം ഉല്ലല സ്വദേശിയും നേവിയില്‍ ഉദ്യോഗസ്ഥനുമായ ശ്രീകുമാറിന്റെയും അധ്യാപിക സ്മിതയുടെയും മകനാണ്. വൈക്കം വാര്‍വിന്‍ സ്കൂളിലെ എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിയാണ്. എറണാകുളം സെന്റ്് തെരേസാസ് കോളേജില്‍ നടന്ന മേളയുടെ ഉദ്ഘാടനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ് സോമനാഥ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സിബിഎസ്ഇ അസോസിയേഷന് പ്രസിഡന്റ് ടി. പി. എം ഇബ്രാഹിം ഖാന് അധ്യക്ഷനായിരുന്നു. കുസാറ്റ് ഗണിത വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. അമ്പാട്ട് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരായ ഐശ്വര്യ അജിത്ത്, ആന്‍വി മെല്വിന്, അന്വിത മേനോന്, എ. എസ് അഭിഷ , അഭിനവ് പി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ വിധവാങ്ങളില് നിന്നുള്ള 3000 ത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങള്‍ക്കു എസ്.എം.എ അബാക്കസ് ചെയര്മാന് സുരേഷ് ബാബു, മേഘന സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

