7 JANUARY 2026 WEDNESDAY 

 

ചോറ്റാനിക്കര

അനുസ്മരണം : ശ്രീനിവാസന്‍ ഒരോര്‍മ്മ

ചോറ്റാനിക്കര : (07.O1.2026) https://societytodaynews.com/ മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ അനുസ്മരണം ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ശ്രീനിവാസന്‍ ഒരോര്‍മ്മ എന്ന പേരില്‍ ലൈബ്രറിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചലച്ചിത്ര പ്രദര്‍ശനം, അനുസ്മരണ സമ്മേളനം എന്നിവ കൂടാതെ ശ്രീനിവാസന്റെ ചല ചിത്രങ്ങളും ലൈബ്രറി ഹാളില്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് 6.30നാണ് പ്രദര്‍ശനം.

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന

ചോറ്റാനിക്കര: (07.O1.2026) https://societytodaynews.com/   മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയ്ക്ക് തുടക്കമായി. കീഴ്ക്കാവ്, കീഴേ ശാസ്താവ്, ശിവന്‍, അങ്കത്തെ ശാസ്താവ് എന്നിവിടങ്ങളില്‍ രാവിലെ 6 മുതലാണ് ലക്ഷാര്‍ച്ചന നടക്കുന്നത്.

കളമശ്ശേരി

ദ്വിദിന ദേശീയ ലേബര്‍ കോണ്‍ഫറന്‍സ്

കളമശ്ശേരി : (07.O1.2026) https://societytodaynews.com/ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അപ്ലൈഡ് എക്കണോമിക്‌സ് വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബര്‍ കോണ്‍ഫറന്‍സ് ഇന്ന് കുസാറ്റ് സെമിനാര്‍ കോംപ്ലെക്‌സില്‍ വച്ച് നടക്കും.

പിറവം

മാര്‍ യോഹന്നാല്‍ മാംദോനോയുടെ ഓര്‍മപെരുന്നാല്‍

പിറവം : (07.O1.2026) https://societytodaynews.com/ നെച്ചൂര്‍ സെന്റര്‍ പള്ളിയില്‍ മാര്‍ യോഹന്നാല്‍ മാംദോനോയുടെ ഓര്‍മപെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത് കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരവും വികുര്‍ബാനയും നേര്‍ച്ചയും ഉണ്ടാകും.

മുവാറ്റുഴ

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ എച്ച്.എസ് ജൂബിലി ആഘോഷം

 

മുവാറ്റുഴ : (07.O1.2026) https://societytodaynews.com/ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാത്രി 7 മണിക്ക് ധനശേഖരണാര്‍ഥം തിരുവനന്തപുരം അജന്ത തീയേറ്റേഴ്‌സിന്റെ നാടകം വംശം നടക്കും.

കൊച്ചി

ബിനാലെ ഫൗണ്ടേഷന്‍ ചലച്ചിത്രോത്സവം

കൊച്ചി : (07.O1.2026) https://societytodaynews.com/ കൊച്ചി ബിനാലെ ഫൗണ്ടേഷനും എക്‌സ്പിരിമെന്റ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന് എക്‌സ്പിരിമെന്റ് ഇന്ത്യ സ്‌പെഷ്യല്‍ എഡിഷന്‍ : വണ്‍ വേ ഓര്‍ അനന്ദര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫോര്‍ട്ട് കൊച്ചി ബാസ്റ്റിയന്‍ ബംഗ്ലാവിലെ ബിനാലെ പവലിയനില്‍ വച്ച് നടക്കുന്നു.

സിറോമലബാര്‍ സഭാ സിനഡ്

കൊച്ചി : (07.O1.2026) https://societytodaynews.com/ സിറോമലബാര്‍ സഭാ മുപ്പത്തിനാലാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് രാവിലെ 9 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

കോതമംഗലം

അന്തര്‍ദേശിയ ഡാറ്റ സയന്‍സ് സമ്മേളനം

കോതമംഗലം : (07.O1.2026) https://societytodaynews.com/ കോതമംഗവം മാര്‍ അത്തനേഷ്യസ് കോളേജില്‍ ത്രിദിന അന്തര്‍ദേശിയ ഡാറ്റ സയന്‍സ് സമ്മേളനം ഇന്ന് മിഡാഡ് 25 എന്ന പേരില്‍ തുടങ്ങുന്നു. അവിനാഷ് ചന്ദ്ര പാണ്ഡേ ഉദ്ഘാടനം ചെയ്യും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു