കെ.വി.വി.ഇ.എസില്‍ നിന്ന് പുറത്താക്കി

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് ജനുവരി ഏഴിന് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം അദ്ദേഹത്തെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും  പുറത്താക്കിയതെന്നും പി.സി ജേക്കബ്ബ് പറഞ്ഞു.
കൊച്ചി:(09.10.26) സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്) എറണാകുളം ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും, ആലുവ മര്‍ച്ചന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ എ. ജെ റിയാസിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ്  പി. സി ജേക്കബ്ബ് അറിയിച്ചു. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജില്ലാ പ്രസിഡന്റിനെ ആക്രമിക്കാന്‍  ഒത്താശ ചെയ്യുകയും സംഘടനാ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് റിയാസ് അച്ചടക്ക നടപടി നേരിട്ടു വരികയായിരുന്നു. എന്നാല്‍  തെറ്റു തിരുത്താന്‍ തയ്യാറാകാതെ  വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് ജനുവരി ഏഴിന് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം അദ്ദേഹത്തെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും  പുറത്താക്കിയതെന്നും പി.സി ജേക്കബ്ബ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു