എന്‍.ആര്‍.ഐ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു
കൊച്ചി: വിസ തട്ടിപ്പ്, വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നാഷണല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് ആന്റ് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മയും ബോധവല്‍ക്കരണ സെമിനാറും നടത്തി. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ നടന്ന സെമിനാര്‍ എന്‍.ആര്‍.ഐ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു.’ഹ്യൂമണ്‍ ട്രാഫിക്കിങ്, ഫ്രോഡുലന്റ് റിക്രൂട്ട്‌മെന്റ് ആന്റ് പാത്ത് വേസ് ടു സേഫ് മൈഗ്രേഷന്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് മുന്‍ പോലിസ് സൂപ്രണ്ട് പി. എം ജോസഫ് സജു നേതൃത്വം നല്‍കി. എന്‍.ആര്‍.ഐ കമ്മിഷന്‍ മെമ്പര്‍ പി.എം ജാബിര്‍, എന്‍.ഡബ്ല്യു.ഡബ്ല്യു.ടി ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍. ലിസി ജോസഫ്, സി.ഐ.എം.എസ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബീമ ബഷീര്‍, സി.ഐ.എം.എസ് കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് റാവുത്തര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ‘അക്കരപ്പച്ച’ എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

