പിറവം
കാഞ്ഞിരമറ്റം പള്ളി ചന്ദനക്കുടം ഉറൂസ്
പിറവം : (13.01.26) https://societytodaynews.com/ കാഞ്ഞിരമറ്റം പള്ളി ചന്ദനക്കുടം ഉറൂസിന്റെ ഭാഗമായി ഇന്ന് മതസൗഹാര്‍ദ സമ്മേളനം പ്രതിപക്ഷനേതാവ് വി സി സതീശന്‍ ഇന്ന് രാത്രി 7ന് ഉദ്ഘാടനം ചെയ്യും.
തിരുവൈരാണിക്കുളം
നടതുറപ്പ് മഹോത്സവം
തിരുവൈരാണിക്കുളം : (13.01.26) https://societytodaynews.com/ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് പുലര്‍ച്ചെ 4 മണി മുതല്‍.
കല്ലൂര്‍
താലപ്പൊലി മഹോത്സവം
കല്ലൂര്‍ : (13.01.26) https://societytodaynews.com/ കല്ലൂര്‍ മന അന്തിമഹാകാളന്‍ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം. ഇന്ന് വൈകീട്ട് 7 മണി മുതല്‍ തിരുവാതിരക്കളി, കൈകൊട്ടിക്കളി, കഥാപ്രസംഗം, ഡാന്‍സ് തുടങ്ങിയവ നടക്കും.
കൂത്താട്ടുകൂളം
താലപ്പൊലി, പൊങ്കാല ഉത്സവം
കൂത്താട്ടുകൂളം : (13.01.26) https://societytodaynews.com/ ഇലഞ്ഞിക്കാവ് ശ്രീ അന്നപൂര്‍ണ്ണേശ്വരി ഭദ്രകാളിക്ഷേത്തിതില്‍ ഇന്ന് താലപ്പൊലി പൊങ്കാല ഉത്സവം ആഘോഷിക്കും. അന്ന് രാവിലെ 8.30 ന് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും.
ആലങ്ങാട്
വാര്‍ഷിക ഉത്സവം
ആലങ്ങാട്: (13.01.26) https://societytodaynews.com/ കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവം ഇന്ന് മുതല്‍ തുടങ്ങുന്നു. ഇന്ന് വൈകീട്ട് 5 മണി മുതല്‍ കലവറ നിറയ്ക്കല്‍, നൃത്തം, കൊടിയേറ്റ്, കൃഷ്ണഗാനലഹരി എന്നിവ നടക്കും.

