സ്‌കൂള്‍ പാചക തൊഴിലാളികള്‍ സമരത്തിലേയ്ക്ക്

മിനിമം കൂലി ആവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ പ്രഖ്യാപനം  സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി (എ.ഐ.ടി.യു.സി.)പി. ജി. മോഹനന്‍, എറണാകുളം ജില്ലാ സെക്രട്ടറി അനിത അപ്പുകുട്ടന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിന്ദു രാജന്‍, സി.കെ.പരമു, എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തുന്നു.
അങ്കമാലി ടൗണിലൂടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച്  നടത്തുന്ന പ്രകടനത്തോടെയാണ് സമരം ആരംഭിക്കുക
കൊച്ചി :  വാഗ്ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്  എറണാകുളം ജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ കുടുംബസമേതം സമരം നടത്തുമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി (എ.ഐ.ടി.യു.സി.)പി. ജി. മോഹനന്‍, എറണാകുളം ജില്ലാ സെക്രട്ടറി അനിത അപ്പുകുട്ടന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ.പരമു,ബിന്ദു രാജന്‍ എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനവും, രണ്ട് മന്ത്രിതല ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ അംഗീകരിച്ചതുമായ മിനിമം കൂലി 700 രൂപ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്  സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി.) സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സമരം നടത്തുന്നത്.  17-ന് രാവിലെ 10-ന്  അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടക്കുന്ന എറണാകുളം ജില്ലാ തല സമരം സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പ്രദീപ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ടൗണിലൂടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച്  നടത്തുന്ന പ്രകടനത്തോടെയാണ് സമരം ആരംഭിക്കുക.സി.പി.ഐ. അങ്കമാലി മണ്ഡലം സെക്രട്ടറി ജോസഫ് ചിറയത്ത്, ലോക്കല്‍ സെക്രട്ടറി ഒ.ജി. കിഷോര്‍, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി സി.കെ. ബിജു, പ്രസിഡണ്ട് എം.എസ്. ചന്ദ്രബോസ് യൂണിയന്‍ ഉപജില്ലാ പ്രസിഡണ്ട് സീലിയ വിന്നി തുടങ്ങയവര്‍ പ്രസംഗിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു