തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം : കെരാപെക്‌സ് 2026 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 504 ഫ്രെയിമുകള്‍ പ്രദര്‍ശനത്തിലുണ്ട്.
കൊച്ചി: കേരള പോസ്റ്റല്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദര്‍ശനമായ ‘കെരാപെക്‌സ് 2026’ ജനുവരി 20 മുതല്‍ കൊച്ചി ടൗണ്‍ഹാളില്‍ ആരംഭിക്കും. 23 വരെ നടക്കുന്ന പ്രദര്‍ശനം തപാല്‍ മുദ്രകളിലൂടെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്ന വേദിയാകും.
തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍  ജിതേന്ദ്ര ഗുപ്ത രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ജെ. ടി. വെങ്കിടേശ്വരലു അധ്യക്ഷത വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 504 ഫ്രെയിമുകള്‍ പ്രദര്‍ശനത്തിലുണ്ട്.
കൊച്ചി വാട്ടര്‍ മെട്രോയെ ആദരിച്ചുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറും, ലക്ഷദ്വീപിന്റെ സമുദ്ര ജൈവവൈവിധ്യം പ്രമേയമാക്കിയ പിക്ചര്‍ പോസ്റ്റ്കാര്‍ഡും ആദ്യദിനത്തില്‍ പുറത്തിറക്കും.
കളരിപ്പയറ്റ്,  വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ചിത്രരചനാ മത്സരം  തുടങ്ങിയവ ഉച്ചയ്ക്ക് ശേഷം നടക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു