വിരമിച്ച സൈനികര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു

കൊച്ചി നേവല്‍ ബേസ്  ഐഎന്‍എസ് വെണ്ടുരുത്തിയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നാവിക സേന ദക്ഷിണ മേഖല ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപാല്‍ കുണ്ടു ഉദ്ഘാടനം ചെയ്തു. പോപ്പുലര്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റ് കെ.ജെ ബെന്നി മുഖ്യാതിഥിയായിരുന്നു.
കൊച്ചി: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌സെര്‍വിസ്‌മെന്‍ വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ് മുന്‍ സൈനികര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. കൊച്ചി നേവല്‍ ബേസ്  ഐഎന്‍എസ് വെണ്ടുരുത്തിയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നാവിക സേന ദക്ഷിണ മേഖല ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപാല്‍ കുണ്ടു ഉദ്ഘാടനം ചെയ്തു. പോപ്പുലര്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റ് കെ.ജെ ബെന്നി മുഖ്യാതിഥിയായിരുന്നു.ഏകദേശം 1000 ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന തൊഴില്‍ മേളയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എല്‍ ആന്റ് ടി , പോപ്പുലര്‍ മോട്ടോഴ്‌സ് ഉള്‍പ്പെടെ 43  ദേശീയ,അന്താരാഷ്ട്ര കമ്പനികളും 800 ലധികം മുന്‍സൈനികരും തൊഴില്‍ മേളയില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു