ഇന്ത്യയാണ് ഇത്തവണ ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
കൊച്ചി: സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. സ്‌കില്‍സ് ആഡ്വന്‍സ്ഡ് ടെക്‌നോളജി ആന്റ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പിലേക്കാണ് നാമനിര്‍ദ്ദേശം. ഇന്ത്യയാണ് ഇത്തവണ ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും ബ്രിക്‌സിലുണ്ട്. യു എ ഇ, എത്യോപ്യ, ഈജിപ്ത് എന്നീ അംഗരാജ്യങ്ങളും ബിസിനസ് കൗണ്‍സിലില്‍ അംഗങ്ങളാണ്.
ബ്രിക്‌സ് ഇന്ത്യ ചാപ്റ്റര്‍ ചെയര്‍മാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് പ്രസിഡണ്ട് ബിജയ് സാഹുവാണ്. ഐ ഐ ടി റൂര്‍ക്കിയിലെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. അക്ഷയ് ദ്വിവേദിയാണ് സഹ ചെയര്‍മാന്‍. നാസ്‌കോമിലെ ഡോ. അഭിലാഷ ഗൗര്‍, ആമസോണ്‍ വെബ് സര്‍വ്വീസ് മേധാവി അഭിനവ് ബാനര്‍ജി, അദാനി സ്‌കില്‍ ആന്റ് എജ്യുക്കേഷന്‍ സി ഇ ഒ റോബിന്‍ ഭൗമിക്, ലിങ്കിഡ്ഇന്നിലെ ഡയറക്ടര്‍ ആദിതി ഝാ, നാംടെക് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം ഹഫീസുര്‍ റഹ്മാന്‍, ഫിക്കി എജ്യുക്കേഷന്‍ ആന്റ് സ്‌കില്‍സ് മേധാവി ഡോ. രാജേഷ് പങ്കജ്, ഫിക്കി സ്‌കില്‍സ് ജോയിന്റ് ഡയറക്ടര്‍ ദീപ്തി സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

