അറിവിന്റെ ലോകത്ത് വിസ്മയമായി മെഹന് 145 ലോകരാജ്യങ്ങളുടെ പതാകകളും പേരുകളും ചിത്രങ്ങളിലൂടെ തിരിച്ചറിയാനാവും
കൊച്ചി: അഞ്ചാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ തിളക്കത്തില്‍ മെഹന് തനയ്. ഇറാം അക്കാദമി ഫോര്‍ സ്പോര്‍ട്സ് ആന്റ് എക്സെല്ലെന്സില് (പ്രഭാപുരം) യു കെ ജി വിദ്യാര്‍ഥിയാണ്. പുലാമന്തോള്‍ സ്വദേശികളായ മണികണ്ഠന്റെയും സരിതയുടെയും മകനാണ് മെഹന് തനയ്. അറിവിന്റെ ലോകത്ത് വിസ്മയമായി മെഹന് 145 ലോകരാജ്യങ്ങളുടെ പതാകകളും പേരുകളും ചിത്രങ്ങളിലൂടെ തിരിച്ചറിയാനാവും. അതോടൊപ്പം 97 ജനറല്‍ നോളേജ് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുകയും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, വന്‍കരകള്‍, ലോകരാജ്യങ്ങള്‍ എന്നിവയില്‍ അസാമാന്യ അറിവും പ്രകടമാക്കിയാണ് മെഹന് തനയ് നേട്ടം സ്വന്തമാക്കിയത്.

