2026-2030 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കൊച്ചി: എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ 2026-2030 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി ശിവകുമാര്‍ (പ്രസിഡന്റ്), ആര്‍. കാര്‍ത്തികേയ വര്‍മ്മ (ഓണററി സെക്രട്ടറി), പി. വിനോദ് മാത്യു (ഓണററി ട്രഷറര്‍), ജസ്റ്റിന്‍ പി. ആന്‍ഡ്രൂസ്, എസ്. സുനില്‍കുമാര്‍ , സി. ജി ഹരിഷ്, വിശ്വജിത്ത് രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), മാര്‍ട്ടിന്‍ ആന്റണി (ഓണററി ജോയിന്റ് സെക്രട്ടറി), മനോജ് പി മോഹന്‍ (ഓണററി അസിസ്റ്റന്റ് സെക്രട്ടറി), ജയേഷ് ജോര്‍ജ്, അനില്‍ വര്‍ഗീസ് (കെ സി എ പ്രതിനിധികള്‍), സിജു ടി ആര്‍ (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി), സെന്റ് ജോര്‍ജ്ജ് യുണൈറ്റഡ്, സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ് ക്ലബ്, കൗണ്ടി ക്രിക്കറ്റ് അക്കാദമി, ആന്റലോപ്പ് പി സി സി, യുണൈറ്റഡ് ക്രിക്കറ്റ് അക്കാദമി (എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികള്‍).

