നികുതി അടയ്ക്കാന്‍ ക്യാമ്പ് 

31,32,69,73,74(പുതിയ ഡിവിഷന്‍-24,25,18,22,23) എന്നിവയുടെ മാത്രമെ തൊഴില്‍ നികുതി അടയ്ക്കാന്‍ ക്യാമ്പില്‍ സൗകര്യം ഉണ്ടാകുക.
കൊച്ചി:  കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിട , തൊഴില്‍ നികുതികള്‍  ഓണ്‍ലൈനായി അടയ്ക്കുന്നതിന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍  ഫെബ്രുവരി 21, ശനിയാഴ്ച ക്യാമ്പ് നടത്തും. കര്‍ഷക റോഡ് ബില്‍ഡിംഗിലെ വ്യാപാര ഭവനില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 03.30 വരെയാണ് ക്യാമ്പ് നടക്കുക. 31,32,69,73,74(പുതിയ ഡിവിഷന്‍-24,25,18,22,23) എന്നിവയുടെ മാത്രമെ തൊഴില്‍ നികുതി അടയ്ക്കാന്‍ ക്യാമ്പില്‍ സൗകര്യം ഉണ്ടാകുക. അവസാനം അടച്ച രസീതുകൂടി നികുതി അടയ്ക്കാന്‍ വരുന്നവര്‍ കൈയ്യില്‍ കരുതേണ്ടതാണ്.  ഭക്ഷണ നിര്‍മ്മാണത്തിന് ലൈസന്‍സ് എടുക്കുന്നതിനാവശ്യമായ വെള്ളം പരിശോധിക്കാനുള്ള രജിസ്‌ട്രേഷനുള്ള സൗകര്യവും ക്യാമ്പില്‍ ഉണ്ടായിരിക്കും. ഫീസിനൊപ്പം വെള്ളത്തിന്റെ സാമ്പിളും കൊണ്ടുവരേണ്ടതാണെന്നും യൂണിറ്റ് പ്രസിഡന്റ് പി.സി ജേക്കബ്ബ്, വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, ജനറല്‍ സെക്രട്ടറി സി.വി രാജു, ട്രഷറര്‍ ടിജോ തോമസ് എന്നിവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു