ആരോഗ്യകരമായ ജീവിത ശൈലിയ്ക്കായി ‘ ആരോഗ്യം ആനന്ദം ‘  സംഘടിപ്പിച്ചു 

പൊതുസമ്മേമേളനത്തിന് ശേഷം ആശുപത്രി പരിസരത്ത് നിന്ന് കോടതി കവല വരെ വാക്കത്തോണ്‍  സംഘടിപ്പിച്ചു.
ചേര്‍ത്തല: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടു വരുന്നതിനുമായി നാഷണല്‍ ആയുഷ് മിഷന്റെയും ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ ‘ആരോഗ്യം ആനന്ദം ‘  പരിപാടി സംഘടിപ്പിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  വത്സലകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.  സനീഷ്,  കൗണ്‍സിലര്‍മാരായ  ടെസ്സി ബോണി ,  ഷൈനി റെജി, ആലപ്പുഴ നാഷണല്‍ ആയുഷ് മിഷന്‍ ഡി. പി. എം. ഡോ. എസ് ശ്രീജിനന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം. ഷീജ,  ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുപമ എസ്. പിള്ള, ആശുപത്രി  ആര്‍.എം.ഒ ഡോ അശ്വതി ധര്‍ പ്രോഗ്രാം കണ്‍വീനറും പട്ടണക്കാട് സി.എം.ഒ. യുമായ ഡോ ജെയിംസ് പി. ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
                                                                                                                                                                           
 വയലാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ബല്‍രാജ്, കഞ്ഞിക്കുഴി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശാരിക, പള്ളിപ്പുറം മെഡിക്കല്‍ ഓഫീസര്‍ ഡോ വിദ്യ എം. പൈ, ആശുപത്രി എന്‍എഎം മെഡിക്കല്‍ ഓഫിസിര്‍മാരായ ഡോ. ജാന്‍സി പി. എന്‍,  ഡോ ദേവി മഹേഷ് എസ്, ഡോ വിശ്വലക്ഷ്മി ജി. എന്നിവര്‍ ഹോമിയോപ്പത്തി വകുപ്പിനു കീഴിലുള്ള വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു .പൊതുസമ്മേമേളനത്തിന് ശേഷം ആശുപത്രി പരിസരത്ത് നിന്ന് കോടതി കവല വരെ വാക്കത്തോണ്‍  സംഘടിപ്പിച്ചു. മുഹമ്മ എപിഎച്ച്‌സി  മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു ലക്ഷ്മണ്‍ നയിച്ച  ബോധവല്‍ക്കരണ ക്ലാസ്, ആശുപത്രി യോഗ ഇന്‍സ്ട്രക്ടര്‍  അഭിജിത്തിന്റെ നേതൃത്വത്തില്‍ യോഗ ഡെമോണ്‍സ്‌ട്രെഷന്‍,  സൗജന്യ രക്ത പരിശോധന, ഹെല്‍ത്തി ഫുഡ് എക്‌സിബിഷന്‍ , ആയുര്‍വേദ എക്‌സ്‌പോ  എന്നിവയും ഉണ്ടായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു