ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി ഗിന്നസ് ലോക റെക്കാര്‍ഡ് സ്ഥാപിച്ച് ഇന്ത്യ

രാജ്യത്തിന്റെ അഭിമാനകരമായ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ 24 മണിക്കൂറിനുള്ളില്‍ 2.5 ലക്ഷത്തിലധികം എഐ ഉത്തരവാദിത്വ പ്രതിജ്ഞകളുമായി ഇന്ത്യ, ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ലാണ് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (ങലശഥേ) സെക്രട്ടറി  എസ്. കൃഷ്ണന്‍,  മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ഇന്ത്യ എഐ മിഷന്‍ സിഇഒയും എന്‍ഐസി ഡയറക്ടര്‍ ജനറലുമായ അഭിഷേക് സിംഗ്, ഇന്ത്യ എഐ സിഒഒ കവിത ഭാട്ടിയ, ഇന്റല്‍  സെന്‍ട്രല്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ എസ്‌വിപിയും ജിഎമ്മുമായ ശ്രീനിവാസന്‍ അയ്യങ്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ ഗിന്നസ് ലോക റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ പ്രവീണ്‍ പട്ടേല്‍ ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്റല്‍ ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യഎഐ മിഷന്റെ കീഴില്‍ ഫെബ്രുവരി 16 ന് ആരംഭിച്ചതാണ് രാജ്യവ്യാപകമായ എഐ ഉത്തരവാദിത്വ പ്രതിജ്ഞാ ക്യാമ്പയിന്‍. aipledge.indiaai.gov.in എന്ന  പോര്‍ട്ടലിലൂടെ രാജ്യത്തുടനീളമുള്ള പൗരന്മാരെ നിര്‍മിത ബുദ്ധിയുടെ ധാര്‍മ്മികവും സമഗ്രവും ഉത്തരവാദിത്വപരവുമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധരാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സംരംഭം. ഡാറ്റ സ്വകാര്യത, ഉത്തരവാദിത്വം, സുതാര്യത എന്നിവയെ  അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിലൂടെ തെറ്റായ വിവരങ്ങളെ പ്രതിരോധിക്കല്‍ തുടങ്ങിയ പ്രധാന വശങ്ങളെക്കുറിച്ച് ചിന്തിച്ച് വിശ്വസനീയവും മനുഷ്യകേന്ദ്രീകൃതവുമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടായിരുന്നു മുന്നോട്ടു വെച്ചത്. പ്രതിജ്ഞ പൂര്‍ത്തിയാക്കിയ പങ്കാളികള്‍ക്ക് ഡിജിറ്റല്‍ ബാഡ്ജും എഐ പഠന മാര്‍ഗങ്ങളിലേക്കുള്ള പ്രവേശനവും ലഭിച്ചു. രാജ്യത്തിന്റെ അഭിമാനകരമായ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിജ്ഞയെടുത്ത 2,50,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അഭിനന്ദനം. രാജ്യത്തിന് ഇത് അഭിമാനകരമായ ദിവസമാണ്. ഉത്തരവാദിത്വത്തോടെ എഐ സ്വീകരിക്കപ്പെടുന്ന ഒരു ഭാവിയിലേക്ക്, രാഷ്ട്രം ഈ ദിശയിലാണ് നീങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞേു. പൗരകേന്ദ്രീകൃത ഡിജിറ്റല്‍ ഉത്തരവാദിത്വത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ക്യാമ്പയിന്‍. സമഗ്രത, ധാര്‍മ്മികത, പൊതുജന വിശ്വാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള അക വ്യവഹാരം രൂപപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഇത് പ്രകടമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു