ഇന്ത്യയിലേത് ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ് സംവിധാനം 

ഈ മേഖലയിലെ നിയമങ്ങള്‍ നാം തന്നെ നിര്‍ണ്ണയിക്കുന്നു’ എന്ന് ലോകത്തില്‍ ഇന്ത്യയ്ക്ക് അഭിമാനത്തോടെ നിന്ന് പറയാന്‍ കഴിയുന്ന ഒരു മേഖലയുണ്ടെങ്കില്‍, അത് ബാങ്കിംഗാണ്.
കൊച്ചി: ബാങ്കിംഗ് ബിസിനസ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ മാറ്റങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളതെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ കെ എം എ ഇന്‍സൈറ്റ് എക്‌സ് സീരിസ് പതിനാറാം എഡിഷനില്‍ ‘അതിരുകള്‍ക്കപ്പുറം: പുതിയ വ്യാപാര സഖ്യങ്ങളുടെ കാലഘട്ടത്തിലെ ബാങ്കിംഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയില്‍ ബാങ്കുകളും വേഗത്തില്‍ വളരും. ‘ഈ മേഖലയിലെ നിയമങ്ങള്‍ നാം തന്നെ നിര്‍ണ്ണയിക്കുന്നു’ എന്ന് ലോകത്തില്‍ ഇന്ത്യയ്ക്ക് അഭിമാനത്തോടെ നിന്ന് പറയാന്‍ കഴിയുന്ന ഒരു മേഖലയുണ്ടെങ്കില്‍, അത് ബാങ്കിംഗാണ്. ലോകത്തിലെ ഏറ്റവും മികച്ച പേയ്‌മെന്റ് സംവിധാനമാണ് നമ്മുടെത്. വളരെ ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ് സംവിധാനമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം വളരെ ശക്തവും ഉറച്ചതുമാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ നമ്മുടെ വ്യാപാരം ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ നിലവാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ അത് കൈവരിക്കാന്‍ ബാങ്കുകള്‍ക്ക് രാജ്യത്തെ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലാണ് ബാങ്കുകള്‍ കൂടുതല്‍ സഹായകരമാകുന്നത്. നമ്മുടെ രാജ്യത്ത് മൂലധനം ആവശ്യമായ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും നിലവിലുള്ളതിലുപരി കൂടുതല്‍ ബിസിനസുകള്‍ ആവശ്യമുണ്ടെന്നും അവ വളരുമ്പോള്‍ തൊഴിലവസരങ്ങളും മറ്റു അവസരങ്ങളും സൃഷ്ടിക്കുമെന്നും പറഞ്ഞ പി ആര്‍ ശേഷാദ്രി പ്രാദേശിക തലത്തില്‍ ബിസിനസുകള്‍ക്ക് ധനസഹായം നല്‍കാനുള്ള കഴിവ് ഇതുവരെ കാണാത്തതിനേക്കാള്‍ ശക്തമാണെന്നും അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയര്‍മാനുമായ ദിലീപ് നാരായണന്‍ ,ജായിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു