സൗന്ദര്യ സംരക്ഷണ രംഗത്തെ രാജ്യാന്തര തലത്തിലെ നവീന രീതികളും സാങ്കേതിക വിദ്യകളും ശില്‍പശാലയില്‍ പരിചയപ്പെടുത്തി.
കൊച്ചി: രാജ്യാന്തര കേശാലങ്കാര വിദഗ്ദന്‍ ജാവേദ് ഹബീബിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സൗന്ദര്യ സംരക്ഷണ ഏകദിന ശില്‍പശാല എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.ജീവന്‍ അപ്പായി, ജാവേദ് ഹബീബ്, അനില്‍ ജോബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിറ്റി കളക്ഷന്‍സും ക്ലാമി കോസ്‌മെറ്റികസും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംരഭകാരയ ആയിരത്തില്‍ പരം ബ്യൂട്ടീഷന്‍മാര്‍ പങ്കെടുത്തു. സൗന്ദര്യ സംരക്ഷണ രംഗത്തെ രാജ്യാന്തര തലത്തിലെ നവീന രീതികളും സാങ്കേതിക വിദ്യകളും ശില്‍പശാലയില്‍ പരിചയപ്പെടുത്തി.

