ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച.
കൊച്ചി : ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ഇന്ന് ഇന്ത്യയിലെത്തുന്നു. ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, യൗസെബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്, എന്‍.ഡി.എ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

