തിരുവമ്പാടി ക്ഷേത്രത്തില്‍ പുതുക്കിയ നിത്യ അന്നദാന മണ്ഡപം സമര്‍പ്പിച്ചു

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനീഷിനെ ചടങ്ങില്‍ ആദരിച്ചു.

 

തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ ശീതീകരിച്ചു പുതുക്കി നിര്‍മ്മിച്ച നിത്യ അന്നദാന മണ്ഡപം ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ. അനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ്, കല്യാണ്‍ സില്‍ക്‌സ് സി. എം. ഡി പട്ടാഭിരാമന്‍, പത്മശ്രീ ഐ. എം വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍, തിരുവമ്പാടി ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. രേഷ്മ മേനോന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി. ആര്‍. എം രവി, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, ദേവസ്വം പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനീഷിനെ ചടങ്ങില്‍ ആദരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു