കേരളം ടൂറിസം കേന്ദ്രമായി മാറി: മന്ത്രി പി.എ. മുഹമ്മദ് റിയാസ് 

ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല മറിച്ച് ലോക ലോകരാജ്യങ്ങളുമായിട്ടാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നും ടൂറിസം ഭൂപടത്തിലെ എല്ലാ വിഭാഗങ്ങളും ഇഷ്ടപ്പെടുന്ന ടൂറിസം കേന്ദ്രമായി കേരളം മാറിയെന്നും വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈപ്പിന്‍കരയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ മുഖച്ഛായ നല്‍കുന്ന ‘വൈപ്പിന്‍ ബീച്ച് കോറിഡോര്‍’ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കേരളം വലിയ നിലയിലുള്ള നേട്ടങ്ങള്‍ കൈവരിച്ചെന്നും ഡെസ്റ്റിനേഷനുകള്‍ വികസിച്ചതിനോടൊപ്പം കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായെന്നും മന്ത്രി പറഞ്ഞു. 2025ല്‍ കേരളം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം രണ്ട് കോടിയില്‍ അധികമാണ്. കേരള ടൂറിസത്തിന് ആഗോള പിന്തുണ വര്‍ധിക്കുന്നുവെന്നു.  ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല മറിച്ച് ലോക ലോകരാജ്യങ്ങളുമായിട്ടാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 2.97 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നീ ബീച്ചുകളുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യമിടുന്നത്. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു