ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പ് : കേരള ടീമിന്റെ ജേഴ്‌സി പ്രകാശനം നടത്തി

ഈമാസം 9 മുതല്‍ 14 വരെ ബംഗളുരുവില്‍ നടക്കുന്ന ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ ജേഴ്‌സി പ്രാകാശനം ജാഫര്‍ കൊച്ചിന്‍വാല, ഷാബിന്‍ ഇബ്രാഹിം, അലി ഉവയിസ്,ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി,എന്‍.എച്ച് ഷമീദ്,എ.എല്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നിര്‍വ്വഹിച്ചപ്പോള്‍
മാളുകള്‍ കേന്ദ്രീകരിച്ച് ചടുല പ്രചരണം നേടുന്ന കളിയാണ് ടെന്‍പിന്‍ ബൗളിംഗ്
കൊച്ചി :  ടെന്‍പിന്‍ ബൗളിംഗ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ ജേഴ്‌സി പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്നു. ടെന്‍പിന്‍ ബൗളിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി, ജനറല്‍ സെക്രട്ടറി എ. എല്‍ ശ്രീനിവാസന്‍ ,ട്രഷറര്‍ ജാഫര്‍ കൊച്ചിന്‍വാല, ജോയിന്റ് സെക്രട്ടറി അലി ഉവൈസ്, വൈസ് പ്രസിഡന്റ് എന്‍.എച്ച് ഷമീദ്, ഷാബിന്‍ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പ്രകാശനം നിര്‍വ്വഹിച്ചത്. ഈ മാസം 9 മുതല്‍ 14 വരെ ബംഗളുരുവിലാണ് ദേശീയ ടെന്‍പിന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇക്കുറി കേരളത്തിനായി എന്‍.എച്ച് ഷമീദ്, അമിത് ഉപാധ്യായ്, മുഹമ്മദ് സാനിഫ്, ഷാബിന്‍ ഇബ്രാഹിം, ജിജിന്‍ ബാബു, കെ.വി വിനീഷ്, ഷാനവാസ് ഷാജഹാന്‍, സി.ഐ ഷെബിന്‍, രാഹുല്‍ ശങ്കര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും സുചിത സുനില്‍ കുമാര്‍  വനിതാ വിഭാഗത്തിലും കളത്തിലിറങ്ങും. അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല യോഗ്യതാ റൗണ്ടുകള്‍ വഴിയായിരുന്നു ടീമംഗങ്ങളെ തിരഞ്ഞെടുത്തത്. മാളുകള്‍ കേന്ദ്രീകരിച്ച് ചടുല പ്രചരണം നേടുന്ന കളിയാണ് ടെന്‍പിന്‍ ബൗളിംഗ് എന്ന്  അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി, ജനറല്‍ സെക്രട്ടറി എ.എല്‍ ശ്രീനിവാസന്‍ എന്നിവര്‍ പറഞ്ഞു. ടെന്‍പിന്‍ ബൗളിംഗ് ഇഷ്ടപ്പെടുന്ന ഒട്ടേറെപ്പേര്‍ കേരളത്തില്‍ ഉണ്ട് എന്നാല്‍ മതിയായ പരിശീലന സൗകര്യം ലഭ്യമല്ലാത്താണ് ഗെയിമിന് പ്രചാരണം ലഭിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വലിയ മാളുകളില്‍ മാത്രമാണ് പരിശീലന സൗകര്യം ലഭ്യമാകുന്നുള്ളു. ബോളിംഗ് ട്രാക്കുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കാന്‍ വലിയ തുക ചെലവാകും.  ഇതിനായി സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രോത്സാഹനം ലഭിച്ചാല്‍ നാട്ടിന്‍ പുറങ്ങളിലേയ്ക്കുകൂടി ഗെയിം വളര്‍ത്താന്‍ പറ്റുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നീര്‍ജ ഏവിയേഷന്‍ സ്‌കൂള്‍ ആണ് കേരള ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സറെന്നും അവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു