മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ പുറത്തിറക്കി 

സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ ലഭ്യമാവും.

കൊച്ചി: മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്റെ എക്‌സ്‌ഷോറൂം വില. മാര്‍ച്ച് രണ്ടിന് ബുക്കിങ് ആരംഭിച്ചു, മാര്‍ച്ച് 10 മുതല്‍ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷന്‍ ലഭ്യമാവും. ചെസ്റ്റ്‌നട്ട് ബ്രൗണ്‍, നോക്‌ചേണ്‍ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിന്‍ ലെതറെറ്റ് ഇന്റീരിയറുകളും സവിശേഷതയാണ്. കോസ്റ്റ്ടുകോസ്റ്റ് ട്രിപ്പിള്‍ എച്ച്ഡി ഡിസ്‌പ്ലേയും, ഡോള്‍ബി അറ്റ്‌മോസ് സൗകര്യമുള്ള 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും യാത്രക്കാര്‍ക്ക് സ്റ്റുഡിയോ നിലവാരത്തിലുള്ള ഓഡിയോവിഷ്വല്‍ അനുഭവം നല്‍കും. എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷനില്‍ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. എക്‌സ്‌ക്ലൂസീവ് ഫിനിഷുകള്‍ക്ക് പുറമെ പാക്ക് ത്രീയിലെ അത്യാധുനിക ഫീച്ചറുകളെല്ലാം  എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷനിലുമുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു