ശക്തമായ ഫ്യൂവല്‍ ടാങ്ക് ഡിസൈന്‍, ലളിതമായ ബോഡി വര്‍ക്ക്, റെട്രോ സ്‌റ്റൈല്‍ ഡിസൈന്‍ എന്നിവ ഈ പുതിയ നിറത്തിലൂടെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നു.
കൊച്ചി: യമഹ മോട്ടോര്‍ ഇന്ത്യ യമഹ എക്‌സ്എസ്ആര്‍155 മോട്ടോര്‍സൈക്കിളിന്റെ പുതിയ ‘മെറ്റാലിക് ബ്ലാക്ക്’ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില ഡല്‍ഹിയില്‍ 1,58,990 രൂപയാണ്. എക്‌സ്എസ്ആര്‍ 155 മോഡലിന്റെ കളര്‍ ശ്രേണിയില്‍ ഏറ്റവും പുതിയതായി എത്തുന്ന മെറ്റാലിക് ബ്ലാക്ക് പതിപ്പിന് ഗോള്‍ഡന്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നത് ബൈക്കിന് കൂടുതല്‍ പ്രീമിയം ലുക്കും ശക്തമായ റോഡ് പ്രസന്‍സും നല്‍കുന്നു. ശക്തമായ ഫ്യൂവല്‍ ടാങ്ക് ഡിസൈന്‍, ലളിതമായ ബോഡി വര്‍ക്ക്, റെട്രോ സ്‌റ്റൈല്‍ ഡിസൈന്‍ എന്നിവ ഈ പുതിയ നിറത്തിലൂടെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നു.ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും അടിസ്ഥാനമാക്കി യമഹ പുതുമകള്‍ അവതരിപ്പിക്കുകയാണെന്നും എക്‌സ്എസ്ആര്‍ 155 മോഡലിന് ഇന്ത്യയില്‍ ലഭിച്ച മികച്ച സ്വീകരണത്തെ തുടര്‍ന്നാണ് കറുപ്പ് വേരിയന്റ് അവതരിപ്പിച്ചതെന്നും ലോഞ്ചിനെ കുറിച്ച് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജിമേ അയോട്ട പറഞ്ഞു.155സിസി ലിക്വിഡ്കൂള്‍ഡ്, 4വാല്‍വ് എഞ്ചിനോടുകൂടിയ ഈ ബൈക്കില്‍ വേരിയബിള്‍ വാല്‍വ് ആക്ച്ചുവേഷന്‍ (വിവിഎ) സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 13.5 കിലോവാട്ട് പവറും 14.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ ഡെല്‍ടാബോക്‌സ് ഫ്രെയിം, അലുമിനിയം സ്വിംഗ് ആം, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോക്രോസ് റിയര്‍ സസ്‌പെന്‍ഷന്‍, 6സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡ്യുവല്‍ചാനല്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റംയും ഈ മോഡലില്‍ ലഭ്യമാണ്.