ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വിഗാര്‍ഡ് ഡയറക്ടര്‍ 

സമൂഹ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി വരുകെയായിരുന്നു ഡോ. റീന.

കൊച്ചി:  ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി ചുമതലയേറ്റു. നോണ്‍ഇന്‍ഡിപെന്‍ഡന്റ് നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ  ഭൂരിപക്ഷ ഓഹരിയുടമകള്‍ അംഗീകരിച്ചു. കമ്പനിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും  ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം നടത്തിയത്. 2026 ജനുവരി 28 മുതല്‍ 2030 ജനുവരി 27 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്കാണ് നിയമനം.
നിലവില്‍ ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വിഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്. സമൂഹ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി വരുകെയായിരുന്നു ഡോ. റീന.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു