കൊച്ചി : ഇറാന്- അമേരിക്ക യുദ്ധം ആരംഭിച്ച സമയത്ത് പ്രതിസന്ധിയിലായ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച സര്‍ക്കാര്‍ ഇതര സംഘടന വേള്‍ഡ് മലയാളി കൗണ്സിലാണെന്ന് സംഘടനയുടെ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്ത്യ റീജിയണ്‍ 2026 ബിനൈയല് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം മൂലമോ മറ്റ് സാഹചര്യങ്ങളാലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദേശ മലയാളികള്‍ക്ക് ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും, വിദേശ മലയാളികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും യോഗം ആവശ്യപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ ആന്റ് സേഫുമായി സഹകരിച്ച് കേരളത്തിലെമ്പാടും ആരോഗ്യ സംരക്ഷണ ബോധവത്കരണം നടത്തുമെന്ന് ഇന്ത്യ റീജിയണ്‍ ചെയര്മാന് അഡ്വ.കെ.വി.സാബു പറഞ്ഞു. അഡ്വ.എം.ജി.ശ്രീജിത്ത്, ഡോ.പി.ബി.ബോസ്,ആര്.കെ.നായര്‍, ഡോ.ശങ്കര്‍ അയ്യര്‍, വിഷ്ണു കര്‍ത്ത, കെ.വി.ഷാജി, അഡ്വ.ജി.പത്മകുമാര്‍, പ്രൊഫ.മോനമ്മ കോക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ യോഗം 2026-27 വര്‍ഷത്തെ ഭാരവാഹികളായി അഡ്വ.കെ.വി.സാബു (ചെയര്മാന്) അഡ്വ.എം.ജി.ശ്രീജിത്ത് (പ്രസിഡന്റ്), ആര്.കെ.നായര്‍ (സെക്രട്ടറി), ജിന്നിമോന് തോമസ് (ട്രഷറര്‍) ഹമീദ് കോഴിക്കോട് (വൈസ് ചെയര്മാന്) പി.ആര്.വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), കെ.വി.ഷാജി (ജോ.സെക്രട്ടറി), പ്രൊഫ.മോനമ്മ കോക്കാട്ട് (വുമണ്‍ ഫോറം പ്രസിഡന്റ്), ലിസി ബൈജു (വുമണ്‍ ഫോറം സെക്രട്ടറി) അഡ്വ.അഖില്‍ കാക്കാട്ട് (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

