ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ലഹരി മുക്ത ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് നോര്‍ത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഡോ.ടി.ടിജു ഐആര്‍എസ് ഉദ്ഘാടനം ചെയ്യുന്നു.ദിയ പ്രഭ, നവീന്‍ പുതുശ്ശേരി, വി.വിവേക്,ബാലസുബ്രഹ്മണ്യന്‍ ആര്‍. മേനോന്‍ ഐആര്‍എസ്, ഉമ്മന്‍ ജോസഫ്,സാന്‍ഡ്ര സോജ അസ്സി തുടങ്ങിയവര്‍ സമീപം

എല്ലാത്തരം ലഹരി മരുന്നുകളോടും ആദ്യമേ ‘ഇല്ല’ എന്ന് പറയാനുള്ള ധൈര്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഡോ.ടി.ടിജു ഐആര്‍എസ്

കൊച്ചി ;കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ലഹരി മുക്ത ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് നോര്‍ത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഡോ.ടി.ടിജു ഐആര്‍എസ് പരിപാടി ഉദ്ഘാടനം ചെയ്തു.’എല്ലാത്തരം ലഹരി മരുന്നുകളോടും ആദ്യമേ ‘ഇല്ല’ എന്ന് പറയാനുള്ള ധൈര്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ നശിപ്പിക്കുന്ന ഗുരുതരമായ സാമൂഹിക വിപത്താണ് ലഹരി ഉപയോഗമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ആരോഗ്യമുള്ള ശരീരവും വ്യക്തമായ ചിന്തയുമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ വെക്കണമെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും പറഞ്ഞ അദ്ദേഹം, തെറ്റായ കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും ഭാവിയെ ഇരുളടഞ്ഞതാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രധാനാധ്യാപകന്‍ നവീന്‍ പുതുശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് സൂപ്രണ്ട് വി.വിവേക്, സൈക്കോളജിക്കല്‍ അനലിസ്റ്റ് സാന്‍ഡ്ര സോജ അസ്സി, കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ ബാലസുബ്രഹ്മണ്യന്‍ ആര്‍. മേനോന്‍ ഐആര്‍എസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉമ്മന്‍ ജോസഫ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹസ്രത്ത്, സ്റ്റാഫ് സെക്രട്ടറി മഹിന്‍ ബാഖവി, വിദ്യാര്‍ത്ഥി പ്രതിനിധി ദിയ പ്രഭ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു