സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങള്‍: അടൂര്‍ ഗോപാല കൃഷ്ണന്‍

കൊച്ചി : സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ സിനിമ ആകാറുണ്ടെങ്കിലും വായന നല്‍കുന്ന അനുഭൂതി പകരുവാന്‍ ആ സിനിമകള്‍ക്ക് കഴിയാതെ പോകുന്നു. എന്നാല്‍ ചലചിത്രകാരന്‍ കാണാത്തതിനെ ഇനി കാണിച്ചുതരുകയും കേള്‍ക്കാത്തതിനെ കേള്‍പ്പിച്ചു തരികയും ചെയ്യുന്നുണ്ട്.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സിനിമയും സാഹിത്യവും പാരസ്പര്യങ്ങള്‍ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാര്‍ മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ജോയി അധ്യക്ഷത വഹിച്ചു. സംവിധായകന്‍ കമല്‍, ഡോ കെ.വി.മോഹന്‍ കുമാര്‍, ഡോ.അജു കെ.നാരായണന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാര്‍, സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. എം.സി.ദിലീപ് കുമാര്‍, ട്രഷറര്‍ ഡോ. അജിതന്‍ മേനോത്ത്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍,സി.ഐ.സി.സി. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ എന്നിവര്‍ നയിച്ച സര്‍ഗ്ഗസംവാദവും നടന്നു.വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അടൂര്‍ വിതരണം ചെയ്തു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു