‘റിവൈവ’ ഫിസിയോതെറാപ്പി സെന്റര്‍ കൊച്ചി മേയര്‍ അഡ്വ. വി.കെ.മിനിമോള്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ 'റിവൈവ' ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ.വി.കെ.മിനിമോള്‍ നിര്‍വ്വഹിക്കുന്നു. എം.എ ജോസഫ്, പി.വി.സേവ്യര്‍, എസ്.മഹേഷ്,ഡോ.പി.വി.തോമസ്,ഡോ. പി.വി.ലൂയിസ് എന്നിവര്‍ സമീപം

കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫിസിയോതെറാപ്പി കേന്ദ്രമായ ‘റിവൈവ’ യുടെ ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ.വി. കെ.മിനിമോള്‍ നിര്‍വഹിച്ചു.ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനവും ഉള്‍ക്കൊള്ളുന്ന റിവൈവ, ഓര്‍ത്തോപീഡിക്, ന്യൂറോളജിക്കല്‍, സ്‌പോര്‍ട്‌സ് പരിക്കുകള്‍, പോസ്റ്റ്-ഓപ്പറേറ്റീവ് റീഹാബിലിറ്റേഷന്‍ തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കും.മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ കേന്ദ്രം രോഗികളുടെ വേഗത്തിലുള്ള രോഗമുക്തിക്കും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും സഹായകമായ നൂതന ചികിത്സാ രീതികളും വ്യക്തിഗത പരിചരണവും നല്‍കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി.ലൂയിസ് പറഞ്ഞു. ഡയറക്ടര്‍മാരായ ഡോ.പി.വി.തോമസ്, പി.വി.സേവ്യര്‍, എം.എ ജോസഫ്, എസ്.മഹേഷ്, തുടങ്ങിയവരും പ്രസംഗിച്ചു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു