അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

കൊച്ചി: പുണ്യയാത്രയായ അമര്‍നാഥ് തീര്‍ത്ഥാടന പാതയിലുടനീളം തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പ്രാദേശിക അധികൃതര്‍ക്കും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം വന്‍തോതില്‍ വിപുലമാക്കി പ്രമുഖ ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്‍.
നേരത്തെ കവറേജ് ലഭ്യമായിരുന്ന ബാല്‍താല്‍ ബേസ് ക്യാമ്പിന് പുറമേ, ചന്ദന്‍വാരി, പിസു ടോപ്, ബേതാബ് താഴ്‌വര എന്നിവിടങ്ങളിലാണ് പുതിയ അത്യാധുനിക മൊബൈല്‍ നെറ്റ്‌വര്‍ക്ക് ടവറുകള്‍ സ്ഥാപിച്ചത്. ഇതോടെ അതികഠിനമായ മലനിരകളിലൂടെയുള്ള പാതയിലുടനീളം ഹൈസ്പീഡ് ഇന്റര്‍നെറ്റും വോയ്‌സ് കോളുകളും തടസ്സമില്ലാതെ ലഭ്യമാകും.
തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിനും അടിയന്തിര കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ജമ്മു കശ്മീരിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരുമായും കേന്ദ്ര സുരക്ഷാ ഏജന്‍സികളുമായും പ്രാദേശിക ഭരണകൂടവുമായും പൂര്‍ണ്ണമായി സഹകരിച്ചാണ് എയര്‍ടെല്‍ ഈ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പുതുതായി ശക്തിപ്പെടുത്തിയ കവറേജ് വഴി മികച്ച വോയ്‌സ് കോളുകളും അതിവേഗ ഡാറ്റാ കണക്ടിവിറ്റിയും ലഭിക്കും. ഇത് അടിയന്തര ഘട്ടങ്ങളിലെ സുരക്ഷാ ആശയവിനിമയങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും പ്രതിവര്‍ഷം എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ആക്‌സസ് എളുപ്പമാക്കുകയും ചെയ്യുമെന്ന് എയര്‍ടെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു