ഡ്രീം ടെക്‌നോളജി എല്‍50 സീരീസ് റോബോട്ടിക് വാക്വം ക്ലീനറുകള്‍ വിപണിയില്‍

കൊച്ചി: സ്മാര്‍ട്ട് ഹോം ഉപകരണ നിര്‍മാതാക്കളായ ഡ്രീം ടെക്‌നോളജി ഇന്ത്യയില്‍ പുതിയ എല്‍50 പ്ലസ്, എല്‍50 റോബോട്ടിക് വാക്വം ക്ലീനറുകള്‍ അവതരിപ്പിച്ചു. ശക്തമായ 25,000 പി.എ. സക്ഷന്‍ ശേഷി, അരികുകളും മൂലകളും ഫലപ്രദമായി വൃത്തിയാക്കുന്ന മോപ്പ്  സംവിധാനം, ബുദ്ധിപരമായ നാവിഗേഷന്‍, തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്ന സംവിധാനം, മൊബൈല്‍ ആപ്പ് നിയന്ത്രണം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ആമസോണ്‍ ഇന്ത്യയിലും ഡ്രീം ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇവ ലഭ്യമാകും. രണ്ട് മോഡലുകള്‍ക്കും ഒരു വര്‍ഷത്തെ വാറണ്ടിയും രാജ്യത്തെ 160ലധികം നഗരങ്ങളിലായി വില്‍പനാനന്തര സേവനവും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു