റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുന്നു

കൊച്ചി : റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സ് എളമക്കര കാമ്പ്യന്‍ സ്‌കൂളുമായി സഹകരിച്ച് ജൂലൈ 11, 18 തിയതികളില്‍ സ്‌കൂള്‍കുട്ടികള്‍ക്കായി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 11-ന് കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ്, കൈയക്ഷര ഇനങ്ങളും, 18-ന് ഫാന്‍സി ഡ്രസ്സ്, സിംഗിള്‍ ഡാന്‍സ്, ഇംഗ്ലീഷ് പാരഗ്രാഫ് റീഡിംഗ്, ബെസ്റ്റ് ബേബി കോണ്ടെസ്റ്റ്, റോട്ടറി പ്രിന്‍സ് & പ്രിന്‍സസ് തുടങ്ങിയ മത്സരങ്ങളുമാണ് നടക്കുക. രണ്ട് ദിവസങ്ങളിലും പങ്കെടുക്കുന്നവര്‍ രാവിലെ 8:00 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 6 വ്യക്തിഗത ഇനങ്ങളില്‍ വരെ പങ്കെടുക്കാമെന്നും സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ പാടില്ലെന്നും റോട്ടറി അധികൃതര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് കാന്റീന്‍ സൗകര്യം ലഭ്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 08 ബുധനാഴ്ചയ്ക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു