കൊച്ചി : റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ലോര്‍ഡ്സ് എളമക്കര കാമ്പ്യന് സ്കൂളുമായി സഹകരിച്ച് ജൂലൈ 11, 18 തിയതികളില്‍ സ്കൂള്‍കുട്ടികള്‍ക്കായി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 11-ന് കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ്, കൈയക്ഷര ഇനങ്ങളും, 18-ന് ഫാന്‍സി ഡ്രസ്സ്, സിംഗിള്‍ ഡാന്‍സ്, ഇംഗ്ലീഷ് പാരഗ്രാഫ് റീഡിംഗ്, ബെസ്റ്റ് ബേബി കോണ്ടെസ്റ്റ്, റോട്ടറി പ്രിന്‍സ് & പ്രിന്‍സസ് തുടങ്ങിയ മത്സരങ്ങളുമാണ് നടക്കുക. രണ്ട് ദിവസങ്ങളിലും പങ്കെടുക്കുന്നവര്‍ രാവിലെ 8:00 മണിക്ക് തന്നെ രജിസ്ട്രേഷന് കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 6 വ്യക്തിഗത ഇനങ്ങളില്‍ വരെ പങ്കെടുക്കാമെന്നും സ്കൂള്‍ യൂണിഫോം ധരിക്കാന്‍ പാടില്ലെന്നും റോട്ടറി അധികൃതര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് കാന്റീന് സൗകര്യം ലഭ്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂലൈ 08 ബുധനാഴ്ചയ്ക്ക് മുന്‍പായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു

