പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി : ഗൃഹോപകരണ വിതരണ രംഗത്തെ സംസ്ഥാനത്തെ മുന്‍നിര സ്ഥാപനമായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. കൊച്ചി റിനൈ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ ‘വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍’ എന്ന് നാമകരണം നടത്തിയിരിക്കുന്ന ഓണം ഓഫറിന്റെ ലോഗോ പ്രകാശനം പത്മഭൂഷണ്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം നിര്‍വ്വഹിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ. കിരണ്‍ വര്‍ഗ്ഗീസ്, ഡയറക്ടര്‍മാരായ സിസിലി പോള്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, ഡോ. അലക്‌സ് പോള്‍, അജോ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞത് ആയിരം രൂപ മൂല്യമുള്ള അയ്യായിരത്തിലധികം സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. 5 ഹീറോമെവറിക് 440 ബൈക്കുകള്‍, 5 ലേഡീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍, എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടി.വികള്‍, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, കിച്ചന്‍ അപ്ലയന്‍സുകള്‍,സ്വര്‍ണ-വെള്ളി നാണയങ്ങള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍.

പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍ നിന്ന് ഏത് ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്കും ഈ സ്‌കീമുകളില്‍ പങ്കെടുക്കാമെന്നും, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്‍വോയ്‌സ് വിവരങ്ങള്‍ നല്‍കി വളരെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു. കേരള ഭാഗ്യക്കുറി മാതൃകയിലുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ നറുക്കെടുപ്പാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് പതിനായിരം രൂപവരെ ഇന്‍സ്റ്റന്റ് കിഴിവ്, നോ കോസ്റ്റ് ഇഎംഐ, ഫിക്‌സഡ് ഇഎംഐ, ദീര്‍ഘകാലാവധി, ട്രിപ്പിള്‍ സീറോ, ഒന്ന് അല്ലെങ്കില്‍ രണ്ട് ഇഎംഐ ഓഫ് തടുങ്ങിയ വിവിധ ആകര്‍ഷ പദ്ധതികള്‍ക്ക് പുറമെ 21000 രൂപ വരെ ക്യാഷ്ബാക്ക്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് എന്നിങ്ങനെ മികച്ച ഓഫറുകളാണ് ഇക്കുറി പ്രഖ്യാപിച്ചത്. 7,000 രൂപ മുതല്‍ 20,000 രൂപ വരെ വിലയുള്ള അടുക്കള ഉപകരണങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി ബണ്ടില്‍ ഓഫറുകളില്‍ തവണകളായി വാങ്ങാനുള്ള പ്രത്യേക സ്‌കീം.ഒരു രൂപ പോലും മുന്‍കൂര്‍ ചെലവിടാതെ മൊബൈല്‍ ഫോണുകള്‍ വാങ്ങാം, മൊബൈല്‍ ഫോണുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഫ്രീ ഗിഫ്റ്റ്, പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സീറോ ഡൗണ്‍ പേയ്‌മെന്റിലുള്ള ഫിനാന്‍സ് പദ്ധതികള്‍. പിട്ടാപ്പിള്ളില്‍ വികെയര്‍ പ്രോഗ്രാം വഴി ഉല്‍പ്പന്നങ്ങള്‍ക്ക് അധിക വാറന്റി സൗകര്യം. പ്രമുഖ ബ്രാന്‍ഡുകളുടെ പ്രത്യേക ഓണം ഓഫറുകള്‍ എല്ലാം ലഭ്യമാക്കുന്ന സമഗ്ര സമ്മാന പദ്ധതികളാണ് ‘വമ്പന്‍ ഓണം കൊമ്പന്‍ ഓഫര്‍’ പദ്ധതികളിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 1990 തുടക്കമിട്ട ഗ്രൂപ്പിന് കേരളത്തിലെ 73 നഗരങ്ങളിലായി 87 ഷോറൂമുകളുണ്ട്. ഓണം ഓഫര്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ചടങ്ങില്‍ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍ക്ക് യഥാക്രമം 1.50 ലക്ഷം,ഒരു ലക്ഷം, അമ്പതിനായിരം എന്നിങ്ങനെ സമ്മാനങ്ങളും, ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം ഇരുപതിനായിരം രൂപയും, മറ്റ് വിഭാഗങ്ങളില്‍ പതിനായിരം രൂപയുടെയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. www.pittappillilonline.com എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7034088999

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു