കൊച്ചി: സ്മാര്‍ട്ട് ഹോം സാങ്കേതികവിദ്യാ രംഗത്തെ ആഗോള കമ്പനിയായ ഡ്രീം ടെക്നോളജി, പുതിയ ഡ്രീം ഡി30 അള്‍ട്രാ റോബോട്ടിക് വാക്വം അവതരിപ്പിച്ചു. ശക്തമായ 25,000 പി.എ. സക്ഷന്‍ ശേഷി, മോപ്പ് എക്സ്റ്റെന്‍ഡ് സാങ്കേതികവിദ്യ, ഏസ്ക്ലീന് ഡ്രൈബോര്ഡ് ഓട്ടോ-ക്ലീനിംഗ് സംവിധാനം, 75 ദിവസം വരെ കൈകൊണ്ട് പൊടി നീക്കം ചെയ്യേണ്ടതില്ലാത്ത ഡസ്റ്റ് ശേഖരണ സൗകര്യം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. മോപ്പ് കഴുകല്‍, ഉണക്കല്‍, വെള്ളം നിറയ്ക്കല്‍, തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് സഞ്ചരിക്കല്‍, കാര്പെറ്റുകള് നനയാതെ വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഉപകരണം സ്വയം നിര്‍വഹിക്കും. 52,999 രൂപയാണ് വില. നിലവില്‍ ആമസോണില്‍ ലഭ്യമായ ഈ ഉല്‍പ്പന്നം ഓഗസ്റ്റ് ഒന്ന് മുതല്‍ ഡ്രീം ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ക്രോമ, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലും ലഭ്യമാകും. ആധുനിക വീടുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്നതുമായ ഗൃഹശുചീകരണ അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്ന് ഡ്രീം ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു ശര്‍മ്മ പറഞ്ഞു.

