ഓണം വിപണിയില്‍ പുതിയ ഉല്‍പ്പന്ന നിരയുമായി സുജാത അപ്ലയന്‍സ്സ്

കൊച്ചി : ഓണം വിപണിയില്‍ ശക്തമായ തരംഗം സൃഷ്ടിക്കാന്‍ പുതിയ ഉല്‍പന്ന നിര അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്‌മോള്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് നിര്‍മ്മാതാക്കളായ സുജാത അപ്ലയന്‍സ്സ്. സുജാത മള്‍ട്ടിമിക്‌സ് 2ഇന്‍1 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിത്ത് ഫ്രെഷ് ജ്യൂസ് മേക്കര്‍, സുജാത എംജി03 നാല് ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ എന്നിവയാണ് പ്രധാനമായി അവതരിപ്പിക്കുന്നത്. ഡബിള്‍ ബോള്‍ ബെയറിംഗ് മോട്ടോര്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘായുസ്, ശക്തമായ പ്രവര്‍ത്തനം, സ്ഥിരതയാര്‍ന്ന െ്രെഗന്‍ഡിംഗ് എന്നിവ ഉറപ്പുനല്‍കുന്നതായി കമ്പനി അവകാശപ്പെട്ടു. വിവധി രീതിയിലുള്ള പാചകത്തിന് അനുയോജ്യമായ ഉയരത്തിലും 180 ഡിഗ്രി വരെ പൂര്‍ണമായി തുറക്കാവുന്ന രൂപകല്‍പ്പനയിലും പുറത്തിറക്കിയിരിക്കുന്ന ഗ്രില്ലര്‍, സ്ട്രിക്‌സ് ടെക്‌നോളജിയും ത്രീവേ ഓട്ടോ ഷട്ട്ഓഫ് സംവിധാനവുമുള്ള കെറ്റില്‍, ഡബിള്‍ ഗോള്‍ഡന്‍ കോട്ടഡ് സോള്‍പ്ലേറ്റ് ഉപയോഗിച്ചുള്ള ഡ്രൈ അയണ്‍, ഹാന്‍ഡ് ബ്ലെന്‍ഡറുകള്‍, ടോസ്റ്ററുകള്‍, സ്മൂത്തി മേക്കറുകള്‍, എയര്‍ ഫ്രയറുകള്‍, സ്ലോ ജ്യൂസറുകള്‍ എന്നിവയും ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ഓരോ കുടുംബത്തിലും ഗുണമേന്‍മയും വിശ്വസനീയവുമായ അടുക്കള ഉപകരണങ്ങള്‍ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും , കേരളം എക്കാലവും കമ്പനിയുടെ മികച്ച വിപണിയാണെന്നും മാര്‍ക്കറ്റിംഗ് മേധാവി ഫഗുന്‍ മിത്തല്‍ പറഞ്ഞു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു