കൊച്ചി: വിര്‍ട്ടസ് ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി വോള്‍ക്‌സ്വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. വിര്‍ട്ടസ് ജിടി പ്ലസ് സ്പോര്‍ട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേള്‍ നിറവും കറുപ്പ് മേല്‍ക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. 19,19,900 രൂപയാണ് എക്സ്-ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. 1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇന്ത്യയിലെ വോള്‍ക്‌സ്വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക പതിപ്പ് ലഭ്യമാകും

