ഓണം വിപണി കീഴടക്കാന്‍ 3ഡി ബില്‍ബോര്‍ഡുമായി കെല്‍വിനേറ്റര്‍

തിരുവനന്തപുരം : ഗൃഹോപകരണ നിര്‍മ്മാണ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള കെല്‍വിനേറ്റര്‍ കേരളത്തിലെ ഓണം വിപണി കീഴടക്കാന്‍ വ്യത്യസ്ഥമായ പരസ്യ തന്ത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം എം.ജി.റോഡിലെ 3ഡി അനാമോര്‍ഫിക് ബില്‍ബോര്‍ഡില്‍ തെളിയുന്ന ഗൃഹോപകരണനിര ഉപഭോക്താക്കളുടെ മനം കീഴടക്കാന്‍ പര്യാപ്തമാണ്. കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നിറക്കാഴ്ച്ചകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കുറി തങ്ങളുടെ റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയവയുടെ ദൃശ്യാവിഷ്‌കാരം 3ഡി ഇഫക്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത വള്ളംകളിയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ വെള്ളത്തുള്ളികള്‍ സ്‌ക്രീനില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന അനുഭവമാണ് മറ്റൊരു ആകര്‍ഷണം.

ഓണാഘോഷങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് 7,500 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ടെന്ന് അധികൃര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു