അമൃത ആശുപത്രിയില്‍ ജീന്‍ തെറാപ്പി ചികിത്സ

കൊച്ചി : അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച മിയ മരിയ എന്ന രോഗിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ജീന്‍ തെറാപ്പി ചികിത്സ നല്‍കി. രോഗത്തിന്റെ വ്യാപനം തടയുന്നതിനാണ് ജീന്‍ തെറാപ്പി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പിലുടെ അറിയിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ.കെ.പി.വിനയന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രശ്മി രവീന്ദ്രന്‍, പീഡിയാട്രിക് പള്‍മൊണറി വിഭാഗം മേധാവി ഡോ. സജിത്ത് കേശവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മിയയുടെ ചികിത്സയും തുടര്‍ പരിചരണവുമെന്നും ആശുപത്രി വൃത്തം അറിയിച്ചു.
പൊതുജനങ്ങളുടെ സഹായത്തോടെയാണ് കുടുംബം ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ മൂന്ന് ദിവസത്തിനുള്ളില്‍ സമാഹരിച്ചത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു