കോനാർക്കുമായി ഏഥർ

കൊച്ചി: ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടർ കോനാർക്കിന്റെ മെറ്റൽ ബോഡിയുടെ ആദ്യ ദൃശ്യം പുറത്തുവിട്ടു. ഓഗസ്റ്റ് 29ന് ബെംഗളൂരുവിൽ നടക്കുന്ന ഔദ്യോഗിക അവതരണത്തിന് മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്. ഏഥർ സി.ഇ.ഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്ത എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ സ്കൂട്ടറിന്റെ മെറ്റൽ ബോഡിയുടെ ക്ലോസ്-അപ്പ് ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2025ലെ ഏഥർ കമ്മ്യൂണിറ്റി ഡേയിലാണ് കോനാർക് ഉൾപ്പെടുന്ന പുതിയ ഇഎൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ പ്രൊഡക്ഷൻ സ്കൂട്ടറാണ് കോനാർക്. 450, റിസ്താ മോഡലുകൾക്ക് പുറമെ കൂടുതൽ വിപുലമായ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് എത്തുകയാണ് പുതിയ മോഡലിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, ദൈനംദിന ഉപയോഗ സൗകര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ സ്കൂട്ടർ. ഓഗസ്റ്റ് 29ന് നടക്കുന്ന അവതരണത്തിൽ കോനാർക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു