കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) പച്ചാളം യൂണിറ്റിലെ വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സിന്ദു രമേഷ് (പ്രസിഡന്റ്), പ്രേമ ബാബു (ജനറൽ സെക്രട്ടറി), ബീന ജെയിംസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പച്ചാളം യൂണിറ്റ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. സി. ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, യൂണിറ്റ് ജനറൽ സെക്രട്ടറി സി. വി. രാജു, ട്രഷറർ ടിജോ തോമസ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

