കെ.വി.വി.ഇ.എസ്: കലൂർ യൂണിറ്റ് വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) എറണാകുളം കലൂർ യൂണിറ്റിലെ വനിതാ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിന്ദു സുരേഷ് (പ്രസിഡന്റ്), ഷിബി നാദിർഷ (ജനറൽ സെക്രട്ടറി), മാർഗരറ്റ് ടീച്ചർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കലൂർ യൂണിറ്റ് പ്രസിഡന്റ് കെ. എ. നാദിർഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ. സി. അനസ്, ട്രഷറർ സജി സ്റ്റാൻലി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്,നിയോജകമണ്ഡലം പ്രസിഡന്റ് ജംഷീര്‍ വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക