തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് സതേൺ എം സി എസ് മുന്നോട്ട് വരണം: രാജൻ പല്ലൻ എം.എൽ.എ

സതേൺ എംസിഎസ് തൃശ്ശൂർ സോണിലെ അംഗങ്ങളുടെ പതിനേഴാമത് വാർഷിക യോഗം രാജൻ പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ പോൾസൺ ചിറയത്ത്, ഡയറക്ടർമാരായ നന്ദകുമാർ കൊട്ടാരത്ത്, റോയ് വെള്ളനിക്കാരൻ, ഗ്രിഗറിൻ വടക്കൻ, മനോജ് പി. തോമസ്, കേരള ഹെഡ് ഷൈജു ജോൺ, വി.എസ്. സുദിന, മാനേജിംഗ് ഡയറക്ടർ കെ. മനോജ് തുടങ്ങിയവർ സമീപം.

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ സതേൺ എം സി എസ് (Southern MCS) മുന്നോട്ട് വരണമെന്ന് രാജൻ പല്ലൻ എം.എൽ.എ ആഹ്വാനം ചെയ്തു. സതേൺ എം സി എസ് തൃശ്ശൂർ സോണിലെ അംഗങ്ങളുടെ പതിനേഴാമത് വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയുടെ ശാക്തീകരണത്തിനായി കെ.എസ്.ആർ.ടി.സിക്ക്  40 ലക്ഷം രൂപയുടെ പുതിയ ബസ് വാങ്ങി നൽകിയതിനെ അഭിനന്ദിച്ച അദ്ദേഹം, മുഖ്യമന്ത്രി വി. ഡി. സതീശന്റെ വികസന മാതൃകയെ ആധാരമാക്കി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടി കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്നേറുന്ന സതേൺ എം സി എസ് സമീപഭാവിയിൽ റിസർവ് ബാങ്കിന്റെ അനുമതി നേടി സമ്പൂർണ്ണ ബാങ്കായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർമാൻ പോൾസൺ ചിറയത്ത് പറഞ്ഞു. മാനേജിംഗ് ഡയറക്ടർ കെ. മനോജ്, ഡയറക്ടർമാരായ നന്ദകുമാർ കൊട്ടാരത്ത്, റോയ് വെള്ളനിക്കാരൻ, ഗ്രിഗറിൻ വടക്കൻ, മനോജ് പി. തോമസ്, കേരള ഹെഡ് ഷൈജു ജോൺ, വി. എസ്. സുധിന തുടങ്ങിയവർ പ്രസംഗിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക