കൊച്ചി: ഇന്ത്യയിലെ മുൻനിര അടുക്കള, വീട്ടുപകരണ ബ്രാൻഡായ പ്രസ്റ്റീജ് പാലക്കാട് ചക്കാന്തറയിൽ പുതിയ എക്സ്ക്ലൂസീവ് സ്റ്റോർ തുറന്നു. ഷൊർണൂർ റോഡിലെ വിജയ പ്ലാസയിൽ ആരംഭിച്ച ഈ പുതിയ ഔട്ട്ലെറ്റോടെ പാലക്കാട് നഗരത്തിൽ പ്രസ്റ്റീജിന്റെ എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം രണ്ടായി. ഇതോടെ കേരളത്തിലുടനീളമുള്ള ബ്രാൻഡിന്റെ ആകെ സജീവ സ്റ്റോറുകളുടെ ശൃംഖല 65 ലേക്ക് ഉയർന്നു. വരാനിരിക്കുന്ന ഉത്സവ സീസണും ഓണസദ്യയൊരുക്കങ്ങളും മുൻനിർത്തിയാണ് “ദി പ്രസ്റ്റീജ് ഓഫ് എവരി സദ്യ” എന്ന കാമ്പെയ്ന്റെ ഭാഗമായി പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഷെഫ് ഗോപാലകൃഷ്ണ നിളയുടെ നേതൃത്വത്തിൽ തത്സമയ പാചക പ്രദർശനവും സംഘടിപ്പിച്ചു. സ്മാർട്ട് കുക്കർ, എയർ ഫ്രയർ തുടങ്ങിയ ആധുനിക പ്രസ്റ്റീജ് ഉപകരണങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പായസം, മഷ്റൂം 65, ബിന്ദി ഫ്രൈ എന്നിവ ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഇതിലൂടെ പരിചയപ്പെടുത്തിയത്. അടുക്കള, വീട്ടുപകരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുള്ള സ്റ്റോറിൽ ഉത്സവ സീസൺ പ്രമാണിച്ച് ആകർഷകമായ ഓഫറുകളും ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കൾക്കായി സ്പിൻ-ദി-വീൽ ഉൾപ്പെടെയുള്ള ഓൺ-ദി-സ്പോട്ട് മത്സരങ്ങളും സ്റ്റോറിൽ ലഭ്യമാണ്. വിപണിയിലെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുന്നതിനൊപ്പം ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ഈ വിപുലീകരണം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

