കൊച്ചി: ഇന്ത്യയിലെ ജനപ്രിയ ഓറഞ്ച് ശീതളപാനീയ ബ്രാൻഡായ ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലെത്തി. ‘ദി സിംഗ് തിങ്’ എന്ന വിശേഷണത്തിലൂടെ ശ്രദ്ധ നേടിയ ബ്രാൻഡ് പുതിയ ക്യാൻ രൂപത്തിലാണ് തിരിച്ചെത്തുന്നത്. കുറഞ്ഞ പഞ്ചസാരയുള്ള പാനീയമായാണ് ഗോൾഡ് സ്പോട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 1952ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഗോൾഡ് സ്പോട്ട് തലമുറകളുടെ ഓർമകളിൽ ഇടം നേടിയ ബ്രാൻഡാണ്. തിരിച്ചുവരവിന്റെ ഭാഗമായി ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ആമസോൺ നൗ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ആദ്യം ലഭ്യമാക്കുന്നത്. പഴയ ഉപഭോക്താക്കളെയും പുതിയ തലമുറയെയും ഒരുപോലെ ലക്ഷ്യമിട്ടാണ് കൊക്കകോള ഇന്ത്യയുടെ ഈ പുനരവതരണം

