ഇന്‍ഡോ-അറബ് കണക്ട് 2026 : അമല്‍ജിത്ത് മേനോന് ‘യങ് എന്റര്‍പ്രണര്‍’ പുരസ്‌കാരം

കൊച്ചി : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങള്‍ക്ക് പുതിയ ദിശനല്‍കി ‘ഇന്‍ഡോ-അറബ് കണക്ട് 2026’ സമാപിച്ചു. ടൂറിസം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നിവയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന ഈ ആഗോള സംഗമത്തില്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ മികച്ച മുന്നേറ്റങ്ങള്‍ക്ക് ഐ.സി.എല്‍ ടൂഴ്സ് ആന്‍ഡ് ട്രാവല്‍സ് വൈസ് ചെയര്‍മാന്‍ അമല്‍ജിത്ത് മേനോന് ‘യങ് എന്റര്‍പ്രണര്‍’ പുരസ്‌കാരം ലഭിച്ചു. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനില്‍ നിന്നും അമല്‍ജിത്ത് മേനോന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യ, ജി.സി.സി രാജ്യങ്ങള്‍, മറ്റ് അറബ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, പ്രമുഖ നിക്ഷേപകര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. സംസ്ഥാന ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി കെ.വി രവിശങ്കര്‍, ദീപക് ജോയ് എം.എല്‍.എ തുടങ്ങിയര്‍ പ്രസംഗിച്ചു. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ യുവ സംരംഭകര്‍ നടത്തുന്ന മികച്ച മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ഐ.സി.എല്‍ ഗ്രൂപ്പ് വ്യക്തമാക്കി.

ബി2ബി മീറ്റ്, ട്രാവല്‍ എക്സ്പോ, ആഗോള ടൂറിസം അവാര്‍ഡുകള്‍ എന്നിവയും ഇന്‍ഡോ-അറബ് കണക്ട് 2026 ന്റെ ഭാഗമായി നടന്നു. ഇരുമേഖലകളും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിപണി സാധ്യതകള്‍ കണ്ടത്തുന്നതിനും ഈ അന്താരാഷ്ട്ര വേദി വഴിയൊരുക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു