മിവി വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ 24ന് പുറത്തിറങ്ങുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ടെക്‌നോളജി ബ്രാന്‍ഡായ മിവി , ക്വാല്‍കോം, ഫ്‌ലിപ്കാര്‍ട്ട്, ഗൂഗിള്‍ എന്നിവരുമായി സഹകരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടക്കുന്നു. കമ്പനിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ‘മിവി വണ്‍’ ഈ മാസം 24ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ മാത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സെഗ്മെന്റില്‍ സ്‌നാപ്ഡ്രാഗണ്‍ 5ജി ചിപ്‌സെറ്റ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ഏക സ്മാര്‍ട്ട്‌ഫോണ്‍ കൂടിയായിരിക്കും ഇത്. ഹൈദരാബാദിലെ മിവിയുടെ സ്വന്തം നിര്‍മ്മാണ കേന്ദ്രത്തിലാണ് ഫോണ്‍ നിര്‍മ്മിക്കുന്നത്.

പേഴ്‌സണല്‍, ഹോം ഓഡിയോ വിഭാഗങ്ങളിലെ വിജയത്തിന് ശേഷമാണ് മിവി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഡിസൈന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, എന്‍ഡ്-ടു-എന്‍ഡ് നിര്‍മ്മാണം എന്നിവയില്‍ ഇന്ത്യയില്‍ ഒരു ദശാബ്ദത്തോളമുള്ള അനുഭവസമ്പത്തുള്ള ബ്രാന്‍ഡാണ് മിവിയെന്ന്
മിവിയുടെ സഹസ്ഥാപകന്‍ വിശ്വനാഥ് കണ്ടുല പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഉപയോഗരീതികളും പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് പ്രകടന മികവും ചിന്താപൂര്‍വ്വമായ ഡിസൈനും മികച്ച മൂല്യവും നല്‍കുന്ന രീതിയിലാണ് മിവി വണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഫ്‌ലിപ്കാര്‍ട്ടിന്റെ വിപുലമായ ഡിജിറ്റല്‍ കൊമേഴ്‌സ് ഇക്കോസിസ്റ്റവും രാജ്യവ്യാപകമായ ലോജിസ്റ്റിക്‌സ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്ന് ആഗോള നിലവാരമുള്ള ഒരു കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയെ വളര്‍ത്തിയെടുക്കുന്നതിനുള്ള മിവിയുടെ വലിയ ചുവടുവെപ്പാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു