ഇൻഡിഗോ ‘ഗ്രേറ്റ് കണക്ഷൻസ് സെയിൽ’ ആരംഭിച്ചു

 ആകർഷകമായ ഇളവുകളോടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം

കൊച്ചി :  പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ, കണക്റ്റിംഗ് ഫ്ലൈറ്റുകൾക്ക് പ്രത്യേക നിരക്കുകളും അനുബന്ധ സേവനങ്ങൾക്ക് ഇളവുകളും വാഗ്ദാനം ചെയ്തുകൊണ്ട് ‘ഗ്രേറ്റ് കണക്ഷൻസ് സെയിൽ’ ആരംഭിച്ചു. ഈ പരിമിതകാല ഓഫറിലൂടെ യാത്രക്കാർക്ക് ആഭ്യന്തര കണക്റ്റിംഗ് യാത്രകൾക്ക് 3,999 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 8,999 രൂപ മുതലുമുള്ള നിരക്കുകളിൽ വൺ-വേ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുറഞ്ഞ യാത്രാനിരക്കുകൾക്ക് പുറമെ, ഇൻഡിഗോ വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ നേരിട്ട് ബുക്ക് ചെയ്യുമ്പോൾ ‘ഇൻഡിഗോ സ്വിച്ച്’ (199 രൂപ മുതൽ), ‘6ഇ ഫെയർ ഹോൾഡ്’ (49 രൂപ മുതൽ) എന്നീ ആഡ്-ഓൺ സേവനങ്ങളും പ്രയോജനപ്പെടുത്താം. കൂടാതെ, ട്രാവൽ പാർട്ണർമാർ ഉൾപ്പെടെയുള്ള എല്ലാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും 299 രൂപ മുതൽ ലഭ്യമാകുന്ന ‘ഫാസ്റ്റ് ഫോർവേഡ്’ പ്രയോറിറ്റി സേവനത്തിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ വെബ്‌സൈറ്റ് (www.goindigo.in), മൊബൈൽ ആപ്ലിക്കേഷൻ, എ.ഐ അസിസ്റ്റന്റായ ‘6എസ്‌കൈ’, വാട്ട്‌സ്ആപ്പ് (+91 70651 45858), അംഗീകൃത ട്രാവൽ പോർട്ടലുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു