പുകവലി മുക്ത വീടുകൾക്കായുള്ള പദ്ധതിക്ക് ബിഎംജെ സൗത്ത് ഏഷ്യ പുരസ്കാരം; അമൃതയിലെ ഡോ. അശ്വതി ശ്രീദേവിക്ക് 

പുകവലി മുക്ത വീടുകൾക്കായുള്ള ഇടപെടലിന് ബിഎംജെ സൗത്ത് ഏഷ്യ പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി ശ്രീദേവി ഏറ്റു വാങ്ങുന്നു.

കൊച്ചി :  വീടുകൾക്കുള്ളിലെ പുകവലിയുടെ ദോഷങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ കൊച്ചി ഇന്റർവെൻഷൻ ഫോർ ടുബാക്കോ-സ്മോക്ക് ഫ്രീ ഹോംസ് (KIFT) പദ്ധതിക്ക് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ബിഎംജെ സൗത്ത് ഏഷ്യ അവാർഡ്. കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അശ്വതി ശ്രീദേവിക്കാണ് പ്രാഥമിക പരിചരണ (Primary Care) വിഭാഗത്തിൽ ഈ പുരസ്കാരം ലഭിച്ചത്. കൊച്ചി കോർപ്പറേഷൻ, നാഷണൽ ഹെൽത്ത് മിഷൻ, ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവയുടെ സഹകരണത്തോടെ നഗര ചേരിപ്രദേശങ്ങളിലെ 30 വസതി കേന്ദ്രങ്ങളിൽ നടപ്പാക്കിയ പദ്ധതിയിലൂടെ വീടുകൾക്കുള്ളിലെ പുകവലി നിരക്ക് 10 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. സ്വയംസഹായ സംഘങ്ങളെയും (SHG) ആശാ പ്രവർത്തകരെയും പങ്കാളികളാക്കി ‘അസ്ക്, അഡ്വൈസ് ആൻഡ് ആക്ട്’ എന്ന മാതൃകയിലൂടെ നടപ്പാക്കിയ കിഫ്റ്റ് പദ്ധതി, വരുംദിവസങ്ങളിൽ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമാക്കാനും സാധിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു