സേവന ശൃംഖല 1,000 കടക്കാൻ എഐ+ സ്മാർട്ട്ഫോൺ

 ഡൽഹിയിൽ ആദ്യ എക്സ്ക്ലൂസീവ് സർവീസ് സെന്ററും എഐ+ അസിസ്റ്റൻസ് ആപ്പും പ്രഖ്യാപിച്ചു

തിരുവനന്തപുരം:  ഇന്ത്യൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നെക്സ്റ്റ് ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസിന് (NxtQuantum Shift Technologies) കീഴിലുള്ള ‘എഐ+ സ്മാർട്ട്ഫോൺ’ (Ai+ Smartphone) രാജ്യത്തുടനീളമുള്ള ആഫ്റ്റർ-സെയിൽസ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സേവന ശൃംഖല 1,000-ത്തിലധികം കേന്ദ്രങ്ങളിലേക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള 800-ലധികം സർവീസ് സെന്ററുകളിലേക്ക് 200-ലധികം പുതിയ കേന്ദ്രങ്ങൾ കൂടി കൂട്ടിച്ചേർക്കും. ഒപ്പം വരാനിരിക്കുന്ന ദീപാവലി വേളയിൽ കമ്പനിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് സർവീസ് സെന്റർ ന്യൂഡൽഹിയിൽ പ്രവർത്തനം ആരംഭിക്കും. വിദഗ്ധ സാങ്കേതിക സഹായം, ഒറിജിനൽ സ്പെയർ പാർട്സുകൾ, കൃത്യമായ സർവീസ് ട്രാക്കിംഗ് എന്നിവ ഡൽഹിയിലെ കേന്ദ്രം വഴി ഉറപ്പാക്കും. ഡിജിറ്റൽ പിന്തുണ ശക്തിപ്പെടുത്തുന്നതിനായി ‘എഐ+ അസിസ്റ്റൻസ് ആപ്പ്’ (Ai+ Assistance App) കമ്പനി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സർവീസ് റിക്വസ്റ്റുകൾ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും വാറന്റി വിവരങ്ങൾ പരിശോധിക്കാനും ആപ്പ് വഴി സാധിക്കും. സ്മാർട്ട്ഫോൺ നിർമ്മാണത്തിനപ്പുറം എളുപ്പവും സുതാര്യവുമായ സർവീസ് സൗകര്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നെക്സ്റ്റ് ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസ് സി.ഇ.ഒ മാധവ് ശേഥ് വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു