കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കേളേജിലെ നവീകരിച്ച കാര്‍ഡിയോളജി ഒ.പി. പ്രൊഫ. ഡോ. അന്റോണിയോ കൊളംബോ ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി : കേരളത്തിലെ ജനങ്ങളുടെ ആയൂര്‍ ദൈര്‍ഘ്യം മികച്ചതാണെന്നും അന്താരാഷ്ട്ര നിലവാരത്തിലാണെന്നും ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന് പ്രൊഫ. ഡോ. അന്റോണിയോ കൊളംബോ പറഞ്ഞു. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക കാര്‍ഡിയോളജി ഒറേഷനില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊറോണറി സ്റ്റെന്റിംഗ്, ഇന്‍ട്രാവാസ്കുലര്‍ ഇമേജിംഗ്, സ്ട്രക്ചറല്‍ ഹാര്‍ട്ട് ഇന്റര്‍വെന്‍ഷന്‍സ് തുടങ്ങി ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള പ്രൊഫ. ഡോ. അന്റോണിയോ കൊളംബോ ആദ്യമായിട്ടാണ് കേരളത്തില്‍ എത്തുന്നത്. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കേളേജിലെ നവീകരിച്ച കാര്‍ഡിയോളജി ഒ.പി.യുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ലോക നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉള്ളതെന്നും അദ്ദേഹം വിലയിരുത്തി. ചടങ്ങില്‍ പ്രൊഫ.ഡോ.ലൂയി ഫിഷര്‍, ഡോ. ഈപ്പന് പുന്നൂസ്, ഡോ.സോജന്, ജോയ് പി.ജേക്കബ്, ജേക്കബ് ജോയ്, അജു ജേക്കബ്, ഡോ. വര്‍ഗീസ് പോള്‍, പീറ്റര്‍ കെ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു

